Header Ads

ad728
  • Breaking News

    ഇരിക്കൂറിന് ദിശ നൽകി അനുകുമാരി ഐ.എ.എസ്

    ചെമ്പേരി : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കുരുന്ന് പ്രതിഭകൾക്ക് ദിശാബോധം നൽകി സബ് കളക്ടർ അനുകുമാരി ഐ.എ.എസ്. 
    ഇരിക്കൂർ എം.എൽ എ അഡ്വ.സജീവ് ജോസഫിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി യാ യ ദിശാ ദർശൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ദിശാദർശൻ മെറിറ്റ് അവാർഡിൻ്റെ ഏരുവേശ്ശി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള വിതരണത്തിൽ മുഖ്യാതിഥി ആയി പങ്കെടുക്കുകയായിരുന്നു അനുകുമാരി.

    സിവിൽ സർവ്വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ് കാലത്തെ ഓർമ്മകൾ പങ്ക് വെച്ചും സിവിൽ സർവ്വീസിൻ്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അനുകുമാരി മാർഗനിർദ്ദേശങ്ങൾ നൽകി. നമുക്കുള്ള എല്ലാ പ്രതിസന്ധികളെയും ഇച്ഛാശക്തി കൊണ്ടും സംതൃപ് മായ മനസ്സ് കൊണ്ടും കീഴ്പ്പെടുത്താൻ സാധിക്കുമെന്നും വീട്ടുകാർക്കിടയിലെ ചെറിയ ചെറിയ തമാശകൾ വരെ ഊർജമാക്കാ മാറ്റാമെന്നും അവർ പറഞ്ഞു.

    അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻ്റ് ടെസ്സി ഇമ്മാനുവൽ, നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സജീവ് മാസ്റ്റർ, സോജൻ കാരാമയിൽ കാരാമയിൽ, പഞ്ചായത്ത് മെമ്പർമാരായ മോഹനൻ മൂത്തേടൻ, മധു തൊട്ടിയിൽ, എം.ജെ ജോർജ് ഏരുവേശ്ശി പഞ്ചായത്തിലെ വിവിധ സ്കൂൾ ഹെഡ്മാസ്റ്റർമാർ എന്നിവർ സംസാരിച്ചു.
    ഏരുവേശ്ശി പഞ്ചായത്തിലെ വിവിധ കലാകായിക മേഖലകളിൽ മികവ് തെളിയിച്ചതും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയതുമായ ഇരുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728