Header Ads

ad728
  • Breaking News

    അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക.കെ.പി.എസ്.ടി.എ


    അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ പി എസ് ടി എ) ശ്രീകണ്ഠപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം  എം.എ.എൽ.പി സ്കൂളിൽ  ഉപജില്ലാ പ്രസിഡന്റ് അരവിന്ദ് ഷാജി മാസ്റ്റർ പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു.
    ശ്രീകണ്ഠാപുരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ.പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.സി. ശ്രീജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു , എം.വി. സുനിൽകുമാർ , ആർ.കെ.കൃഷ്ണൻ , കെ.പി. ലത്തീഫ്, ഇ.കെ.ജയപ്രസാദ്, ഗീത പി , സി.വി.ലക്ഷ്മണൻ ,വി.കെ. വിജയകുമാർ , പവിത്രൻ.പി.വി, അരവിന്ദാക്ഷൻ.വി. എം. രജുനാഥ് , എന്നിവർ സംസാരിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാലയം അടച്ച സാഹചര്യത്തിൽ മുഴുവൻ അധ്യാപകരും വിദ്യാലയത്തിൽ ഹാജരാകുവാനുള്ള ഉത്തരവ് പിൻവലിക്കുക. മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, 2011 ലെ അധ്യാപക പാക്കേജിലൂടെ നിയമന അംഗീകാരം ലഭിച്ച അധ്യാപകർക്ക് മുൻകാല പ്രാബല്യവും മറ്റ് ആനുകൂല്യവും അനുവദിക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ പാസ്സാക്കി. ഭാരവാഹികളായി  സുമയ്യ.പി. (പ്രസിഡന്റ്),  ഇർഷാദ് .പി (സെക്രട്ടറി).,  ഷക്കീല.പി (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728