Header Ads

ad728
  • Breaking News

    നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദേവാലയ തിരുനാൾ തുടങ്ങി

     പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ തുടക്കമായി. വികാരി ഫാ . മാത്യു ഓലിയ്ക്കൽ കൊടിയേറ്റി . തുടർന്ന് ജപമാല , വിശുദ്ധ കുർബാന , നൊവേന എന്നിവയ്ക്ക് ഫാ . റോയി വടകര കാർമികത്വം വഹിച്ചു . 29 വരെ എല്ലാ ദിവസവും വൈകുന്നരം നാലിന് ജപമാല , വിശുദ്ധ കുർബാന , നൊവേന എന്നിവയുണ്ടായിരിക്കും . വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ . സുബിൻ റാത്തപ്പള്ളിൽ , ഫാ . സോണി വടശേരിൽ , ഫാ . പയസ് പടിഞ്ഞാറെമുറിയിൽ , ഫാ . സേവ്യർ പുത്തൻപുരയ്ക്കൽ , ഫാ . നോബിൾ പുതിയിടം , ഫാ . സതീഷ് നരിക്കുഴി , ഫാ . നോബിൾ ഓണംകുളം , വികാരി ജനറാൾ മോൺ . ജോസഫ് ഒറ്റപ്ലാക്കൽ , ഫാ . ജെയ്സൺ കൂനാനിയ്ക്കൽ , ഫാ . ആന്റണി വെട്ടിയാനിൽ എന്നിവർ നേതൃത്വം നൽകും. 30 നു രാവിലെ 10 ന് ഫാ . ചാക്കോ കുടിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന , ലദീഞ്ഞ് എന്നിവ നടക്കും .

    നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ . മാത്യു ഓലിയ്ക്കൽ കൊടിയേറ്റുന്നു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728