Header Ads

ad728
  • Breaking News

    അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കണം -ഐഎൻഎഇഎഫ്


    പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) യോഗം പയ്യാവൂർ ഐഎൻടിയുസി ഓഫീസിൽ ഐഎൻഎഇഎഫ് ജില്ലാ പ്രസിഡന്റ് എം വിജയൻ ഉദ്ഘാടനം ചെയ്തു.റഹിയാനത്ത് വിപി അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ബേബി മുല്ലക്കരി,ഷോമ്സി മാർഗരറ്റ്,പ്രീത കുമാരിഎന്നിവർ പ്രസംഗിച്ചു.2019 ന് എൽഡിഎഫ് സർക്കാർ സീനിയോരിറ്റി അടിസ്ഥാനത്തിൽ 10 കൊല്ലത്തിനു മുകളിൽ സർവീസ് ഉള്ളവർക്ക് ആയിരം രൂപയും അതിൽ താഴെയുള്ളവർക്ക് 500 രൂപയും കൊടുക്കാമെന്ന് പറഞ്ഞിട്ട് രണ്ടു വർഷം  കഴിഞ്ഞിട്ടും നൽകിയിട്ടില്ല.ഇത് എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്നും,അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു.മാർച്ച് മാസം നടക്കുന്ന  ഐഎൻഎഇഎഫ് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728