Header Ads

ad728
  • Breaking News

    പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ മൊബൈൽ കൗൺസിലിംഗ് സെന്റർ ഒരുങ്ങുന്നു.


    പയ്യാവൂർ :
    പയ്യാവൂർ ഗ്രാമ പഞ്ചായത്തിലെ 13 സ്കൂളുകളിലും വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംവിധാനം ആരംഭിച്ചു. ഓരോ സ്കൂളിലും ഓരോ ആഴ്ചയിലും നിശ്ചിത സമയം ചെലവഴിച്ചാണ് കൗൺസിലിംഗ് . വിദ്യാർത്ഥികളെ കൂടാതെ മാതാപിതാക്കൾക്കും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കോവിഡ് മഹാമാരിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് വിദ്യാഭ്യാസം വഴി മാറിയതിനു ശേഷം തിരിച്ച് സ്കളിൽ എത്തിയ വിദ്യാർത്ഥികളിൽ പലർക്കും മാനസികമായ പിരിമുറക്കങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്ന് പി ഇ സി മീറ്റിംഗിൽ അഭിപ്രായം ഉയർന്ന് വന്നിരുന്നു. ഗ്രാമ പഞ്ചായത്ത് പൂർണ്ണ സമയ കൗൺസിലർ ആയി സിസ്റ്റർ സോണിയയെ ഒരു വർഷം മുൻപ് തന്നെ നിശ്ചയിച്ചിരുന്നു. കൗൺസിലിംഗ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിൻസി ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന ജോൺ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728