Header Ads

ad728
  • Breaking News

    പന്നിയുടെ ഹൃദയം മനുഷ്യനില്‍; ശാസ്ത്രക്രിയ വിജയകരം;

    മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍

    ______11-01-2022_______

    മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തിങ്കളാഴ്ച ഏഴ് മണിക്കൂറോളം നീണ്ട ശാസ്ത്രക്രിയയാണ് നടന്നത്. ബെന്നറ്റിനെ ഡോക്ടര്‍മാര്‍ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ബെന്നറ്റിന്റെ ശാസ്ത്രക്രിയക്ക് മനുഷ്യ ഹൃദയം ലഭിക്കാന്‍ ഏറെ കാത്തിരുന്നിരുന്നു. ഒടുവില്‍ ലഭിക്കാതായതോടെ മരണം മുന്നില്‍ കണ്ട അവസ്ഥയിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയിടെ ഹൃദയം മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് ബെന്നറ്റിന്റെ കുടുംബം പറയുന്നു.ബെന്നറ്റിന്റെ ഹൃദയ ശാസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയില്‍ 10 ജനിതക മാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ വരുത്തിയത്. മൂന്ന് ജീനുകളില്‍ മാറ്റം വരുത്തി. ആറ് മനുഷ്യ ജീനുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. പന്നിയുടെ ഹൃദയ പേശികളുടെ അമിത വളര്‍ച്ച തടയുന്നതിനും ജനിതര മാറ്റം വരുത്തി. തുടര്‍ന്നാണ് ഹൃദയം ശാസ്ത്ര ക്രിയ നടത്തി മനുഷ്യനിലേക്ക് മാറ്റി വെച്ചത്.  

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728