Header Ads

ad728
  • Breaking News

    ​സാനിറ്റൈസർ ഡിസ്പെന്സറുകൾ സ്ഥാപിച്ചു

    പയ്യാവൂർ : ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ സ്വന്തമായി നിർമിച്ച സാനിറ്റൈസർ ഡിസ്പെന്സറുകൾ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചു. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം മുന്നിൽ കണ്ടു കൊണ്ട് ദിനം പ്രതി നിരവധി യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെ  പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ്  വിദ്യാർത്ഥികൾ കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന തരത്തിലുള്ള സാനിറ്റൈസർ ഡിസ്പെന്സറുകൾ വിതരണം ചെയ്യുന്നത്.  വിദ്യാർത്ഥികളായ ജെറിൻ ജോയ്,  അജ്മൽ വി എ, അധ്യാപകരായ സുനിൽ പോൾ, അരുൺ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവള അധികൃതർക്ക് ഉപകരണങ്ങൾ കൈമാറി. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന രോഗികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കാനായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്തു നൽകിയ സംസാരിക്കുന്ന റോബോട്ട് (ധ്വനി) നേരത്തെ ശ്രദ്ധേയമായിരുന്നു.

    കടപ്പാട് : തോമസ്‌ അയ്യങ്കാനാൽ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728