Header Ads

ad728
  • Breaking News

    ഇരിക്കൂറിൽ നടപ്പാത നിർമ്മിക്കാൻ നിവേദനം നൽകി.

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൗണിലേക്ക് വിദ്യാർത്ഥികൾക്കായ് നടപ്പാത നിർമ്മിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം പി ടി എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കൈമാറി. പ്രിൻസിപ്പാൾ സി. റീന, ഹെഡ്മിസ്ട്രസ് വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ്, കെ.പി സുനിൽകുമാർ .ഏ.സി റുബീന, ടി.സുനിൽകുമാർ . എന്നിവർ പങ്കെടുത്തു. നിരവധി ചെങ്കൽ ലോറികളും ടോറസുകളും കടന്നുപോകുന്ന പ്രസ്തുത റോഡിൽ കുട്ടികൾക്ക് കാൽനടയാത്രക്ക് സൗകര്യങ്ങൾ പരിമിതമാണ്. നിരവധി വളവുകൾ ഉള്ളതും അപകട സാധ്യത വർധിപ്പിക്കുന്നു. രണ്ട് പ്രമുഖ ടാറിങ് മിക്സിങ്ങ് യൂണിറ്റുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ കൂറ്റൻ ടോറസുകളും കോൺക്രീററ് മിക്സിങ്ങ് വാഹനങ്ങളും കടന്നുപോകുന്നു. സ്കൂൾ ആരംഭിക്കുന്ന സമയത്തും സ്കൂൾ വിടുന്ന സമയങ്ങളിലും വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്നും പി.ടി.എ അധികൃതരോട് ആവശ്യപ്പെട്ടു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728