Header Ads

ad728
  • Breaking News

    പയ്യാവൂർ :സിസ്റ്റർ അന്നമ്മയെ എംഎൽഎ ആദരിച്ചു.



    പയ്യാവൂർ : പയ്യാവൂർ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ (പി സി ഡി പി) പ്രസിഡണ്ടും മുൻ പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ അന്നമ്മയെ അഡ്വ. സജീവ് ജോസഫ് എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. പയ്യാവൂരിലെ സാമൂഹ്യ സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ ആതുര സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാരിത്താസ് സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് സമൂഹത്തിലെ അംഗമാണ് സിസ്റ്റർ അന്നമ്മ. ഇരൂട് പയസ് ഹോമിലൂടെ തുടങ്ങി മേഴ്സി ഹോസ്പിറ്റലിലൂടെ  പിസിഡിപിയിൽ എത്തിനിൽക്കുന്ന കാരിത്താസ് സിസ്റ്റേഴ്സിന്റെയും സിസ്റ്റർ അന്നമ്മയുടെയും പ്രവർത്തനങ്ങൾ സുത്യർഹമാണ്. സിസ്റ്റർ അന്നമ്മയുടെ സാമൂഹിക പ്രവർത്തനങ്ങൾ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന് എന്നും താങ്ങും തണലും ആണ്. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത് എന്ന് ബൈബിൾ വാക്യത്തെ ആസ്പദമാക്കി തന്നെയാണ് സിസ്റ്റർ അന്നമ്മ പ്രവർത്തിക്കുന്നതെന്നും ഇവരുടെ പ്രവർത്തനങ്ങൾ സമൂഹം അറിയാതെ പോകരുതെന്നും അഡ്വ. സജീവ് ജോസഫ് പറഞ്ഞു. പയ്യാവൂർ സെന്റ്  ആൻസ് പള്ളി വികാരി ഫാ സുനിൽ പാറക്കൽ, പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ. കുര്യൻ , വാർഡ് മെമ്പർ രജനി സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728