Header Ads

ad728
  • Breaking News

    ലഹരിയ്‌ക്കെതിരെയുള്ള നിയമ നിർമാണം ശക്തമാക്കണം - പി സി ജോർജ്



    പയ്യാവൂർ:മലയോരങ്ങളിൽ വർധിച്ചു വരുന്ന ലഹരിമാഫിയയെ നിയന്ത്രിക്കണമെങ്കിൽ ലഹരിമാഫിയായ്ക്കെതിരെയുള്ള നിയമ നിർമാണം ശക്തമാക്കണമെന്നും ജനപക്ഷം പാർട്ടി ചെയർമാനും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി സി ജോർജ്. സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടേയും വിവിധ സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ ചെമ്പന്തൊട്ടി ടൗണിൽ നടത്തിയ ജനകീയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പോലിസ് എക്സൈസ് അധികൃതർ പലപ്പോഴായി നടത്തിയ റെയ്ഡുകളിൽ പിടിക്കപ്പെടുന്ന കടയുടമകൾ നിസാരതുക പിഴയടച്ച് വീണ്ടും ലഹരി വ്യാപാരം നിർബാധം തുടരുന്ന അവസ്ഥയാണ്. പുതുതലമുറയെ ലഹരിക്കടിമകളും നിത്യരോഗികളുമാക്കുന്ന ഈ വിപത്തിനെതിരെ മാതാപിതാക്കൾ ജാഗരൂകരായി പ്രവർത്തിക്കണമെന്നും,ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാര സ്ഥാപങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ടൗണിലെ ലഹരി വിൽപ്പന ഇല്ലാതാകുംവരെ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജാഗ്രതാ സമിതി ഭാരവാഹികൾ പറഞ്ഞു.ജാഗ്രതാ സമിതി കൺവീനർ ജിയോ ജേക്കബ് അധ്യക്ഷത വഹിച്ചു.അംബേദ്കർ അവാർഡ് ജേതാവ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ്,ചാക്കോ കൊന്നയ്ക്കൽ,ജയപ്രകാശ്,എ വി ജോർജ്,സണ്ണി മാനാംപുറം,വര്ഗീസ് വയലാമണ്ണിൽ,ഷാജി കുറ്റിയാത്ത്,വർഗീസ് നെടിയകാലയിൽ,ഷിനോ പാറക്കൽ,ഷാജി മേലേമുറി ,റസൽ,സോണി ജോസഫ്,സോയി പുറവക്കാട്ട്,പി യു സുഹൈൽ,ജിയോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728