Header Ads

ad728
  • Breaking News

    കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി , ശ്രീകണ്ടാപുരം സബ്ട്രഷറിക്ക് മുൻപിൽ നടത്തിയ കരിദിനാചരണം നഗരസഭാഅധ്യക്ഷ ഡോ. കെ. വി. ഫിലോമിന ഉത്ഘാടനം ചെയ്യുന്നു.

    പെൻഷൻ കുടിശ്ശിക മരവിപ്പിച്ചകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ  കെ.എസ്.എസ്.പി.എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നെതൃത്വത്തിൽ  സർവ്വീസ്  പെൻഷൻകാർ കരിദിനമാചരിക്കുകയുംശ്രീകണ്ഠപുരം സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.പ്രതിഷേധ പരിപാടി നഗരസഭാദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ദിനേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ.മാധവൻ മാസ്റ്റർ,സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ,പി.ടി.കുര്യാക്കോസ് മാസ്റ്റർ,ജോസ് അഗസ്റ്റിൻ,എൻ.എഫ്.മാത്യു,കെ.സി.ജോൺ,എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എം.പി.കുഞ്ഞിമൊയ്തീൻ,ഡോ.വി.എ. അഗസ്റ്റിൻ,എൻ.പി.ജോസഫ്,കെ.ടി മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ജോസഫ്സകരിയ,കെ.ദിവാകരൻ, പി.സി.മറിയാമ്മ ടീച്ചർ,ജോസഫിന ടീച്ചർ,കെ.മോഹനൻ,പരമേശ്വരൻ നമ്പൂതിരി,  മാത്യു. ടി. സക്കറിയ  ,   എ. ഡി.ഡേവിസ്, എന്നിവർ  നേതൃത്വം നൽകി



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728