Header Ads

ad728
  • Breaking News

    മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളിയെന്ന് മന്ത്രി വി ശിവൻകുട്ടി; നന്ദി അറിയിച്ച് ടോവിനോ




    25-12-21

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോവിനോ നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെപ്പറ്റി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നായകൻ ടോവിനോ തോമസ് അതിനു നന്ദി അറിയിച്ചുകൊണ്ട് കമന്റിട്ടതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
    ”മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ.. മിന്നലായി ബേസിലും ടോവിനോയും.. അത്ഭുതമായി ഗുരു സോമസുന്ദരം.. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു മലയാളി സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളി ” എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ‘സർ, ഒരുപാട് നന്ദി’, എന്ന് ടോവിനോയും കുറിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728