Header Ads

ad728
  • Breaking News

    നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'നാളേയ്ക്കായി ' എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു

    കൈയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു

     ചെമ്പേരി: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  'നാളേയ്ക്കായി ' എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം സജീവ് ജോസഫ്  എംഎൽഎ നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ ഒരു കയ്യെഴുത്തുമാസിക തയ്യാറാക്കിയിരിക്കുന്നത്. ലഹരിയോടുള്ള തങ്ങളുടെ കാഴ്ചപ്പാട് രചനകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ കൈ എഴുത്ത് മാസികയിലൂടെ.ഇരിക്കൂർ എ.ഇ.ഒ. കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജീവ് സി ഡി ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ  ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്  അനുഗ്രഹ പ്രഭാഷണം നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവേൽ, സ്കൗട്ട്സ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് കമ്മീഷണർ  ടി ഗംഗാധരൻ,, ലോക്കൽ അസോസിയേഷൻ  സെക്രട്ടറി  ബെറ്റിമോൾ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം എൻ പി  ശ്രീധരൻ, ഏരുവേശി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, എച്ച് എം ഫോറം കൺവീനർ ടി സണ്ണി ജോൺ, യുപി സ്കൂൾ മുഖ്യ അധ്യാപിക സിസ്റ്റർ ലിസി പോൾ, പിടിഎ പ്രസിഡന്റ്  ജോൺസൺ പുലിയുറുമ്പിൽ, സ്കൗട്ട്സ് മാസ്റ്റർ  ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728