Header Ads

ad728
  • Breaking News

    ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്ക് നിർമിച്ചുനൽകുന്ന സ്നേഹഭവന്റെ പ്രാദേശിക സംഘാടക സമിതി യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .

    സ്നേഹഭവനം സംഘാടക സമിതി 

    : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിക്കൂർ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്ക് നിർമിച്ചുനൽകുന്ന സ്നേഹഭവന്റെ പ്രാദേശിക സംഘാടക സമിതി യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .
    ഇരിക്കൂർ എഇഒ കെ.ദിനേശൻ അധ്യക്ഷത വഹിച്ചു . ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖ പ്രഭാഷണം നടത്തി . ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ സ്നേഹഭവനത്തിന്റെ മാസ്റ്റർപ്ലാൻ അനാഛാദനം ചെയ്തു . സ്കൂൾ മാനേജർ റവ .ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി . സ്കൗട്ട്സ് അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണർ ടി . ഗംഗാധരൻ പദ്ധതി വിശദീകരിച്ചു . ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബെറ്റി മോൾ മാത്യു സംഘാടക സമിതി ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു . ആദ്യ ഫണ്ട് സഖറിയാസ് എഇഒയ്ക്ക് കൈമാറി . ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ , ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മധു തൊട്ടിയിൽ , എച്ച്എം ഫോറം കൺവീനർ ടി . സണ്ണി ജോൺ , യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസി പോൾ , പിടിഎ പ്രസിഡന്റ് ജോൺസൺ പുലിയുറുമ്പിൽ , സ്കൗട്ട്സ് മാസ്റ്റർ ടോമി മാത്യു എന്നിവർ പ്രസംഗിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728