Header Ads

ad728
  • Breaking News

    കൂനൂരിലെ അപകടം: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടു


    തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് മരിച്ചു. സംയുക്ത സേന മേധാവിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത് 13 പേരാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൾ മധുലിക രാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് യാത്രികർ. അപകടത്തിൽ 11 പേർ മരണപ്പെട്ടുവെന്നാണ് ഒടുവിൽ ലഭിച്ചിരിക്കുന്ന വിവരം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്ത് വെല്ലിങ്ടൺ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും പറഞ്ഞു. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലുണ്ടായിരുന്നത് 14 പേരായിരുന്നുവെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.
    ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേരുന്നുമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാര്യങ്ങൾ വിശദീകരിക്കും. അപകടം നടന്നത് ലാൻഡിങിന് തൊട്ടുമുമ്പ് 2.45 നാണെന്നാണ് വിവരം. രാജ്‌നാഥ് സിങും ഉന്നതമെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നു. സുലൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് ഹെലികോപ്ടർ പുറപ്പെട്ടത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728