Header Ads

ad728
  • Breaking News

    25 വർഷം മുൻപ് പഠിപ്പിച്ച അധ്യാപകന്റെ സ്മാരകമായി പയ്യാവൂർ ഗവ . യുപി സ്കൂളിലെ 1995 ബാച്ചുകാർ പണിതു നൽകിയ സ്റ്റേജിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു


    അധ്യാപകന്റെ ഓർമയ്ക്കായി സ്കൂളിൽ സ്റ്റേജ് ഒരുക്കി പൂർവ വിദ്വാർഥികൾ

     പയ്യാവൂർ: വർഷങ്ങൾക്ക് മുൻപ് പഠിച്ച സ്കൂളിൽ അവർ ഒത്തു ചേർന്ന് അന്ന് പഠിപ്പിച്ച് അധ്യാപകന്റെ സ്മരണയ്ക്കായി സ്റ്റേജ് പണിതു നൽകി. പയ്യാവൂർ ഗവ. യു പി സ്കൂളിൽ 1995 ബാച്ചിൽ പഠിച്ച വിദ്യാർഥികളാണ് 25 വർഷത്തിനു ശേഷം ഇവിടെ ഒത്തു കൂടിയത് . അന്ന് മലയാളം പഠിപ്പിച്ച വി . നാരായണന്റെ സ്മാരകമായാണ് 3.10 ലക്ഷം ചെലവിട്ട് സ്റ്റേജ് പണിതത്.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്,പി.എം ജിഷ,വി ജി.ഫിലിപ്പ് ,എം.എ സിറിയക് , ടി . പി.അഷ്റഫ് , പി.വി.അനീഷ് , സി . കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728