Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്തു ഒരുവർഷം നീണ്ടു നിൽക്കുന്ന ശുചിത്വ ക്യാമ്പയിൻ പ്രഖ്യാപിച്ചു



     
    ശ്രീകണ്ഠപുരം നഗരസഭ കൗൺസിലിന്റെ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ചു ഒരുവർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ശുചിത്വ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ വാർഡുകളിലും മിനി എം സി എഫ് സ്ഥാപിക്കും. നഗരസഭയിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന ഖര മാലിന്യ ങ്ങൾ സുരക്ഷിത മായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി എം സി എഫ് സ്ഥാപിക്കുന്നത്.
      സമ്പൂർണ്ണ ശുചീകരണം ലക്ഷ്യമാക്കി ഹൈവേ ശുചീകരണം,മെഡിക്കൽ ക്യാമ്പ്, വിദ്യാർഥികളിൽ പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു ടീച്ചറും കുട്ടിയോളും എന്ന പരിപാടി, ഹരിത കർമ്മ സേനകൾക്ക് സുരക്ഷ ഉപകരണങ്ങൾ നൽകൽ, മാലിന്യ ശേഖരണത്തിനായി ഡിജിറ്റൽ ആപ്പ്, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ,ഹരിത മേള, ശുചിത്വ പഠന യാത്ര, പ്ലാസ്റ്റിക് ബദൽ ഉത്പന്ന മേള, ആർ ആർ എഫ് കെട്ടിടോത്ഘാടനം, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, എന്നിവ ക്യാമ്പയിൻ കാലയളവിൽ നടത്തും.
        പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ സേവന പ്രവർത്തകർ, ക്ലബ്ബുകൾ, എൻ എസ് എസ്, എൻ സി സി പ്രവർത്തകർ, വ്യാപാരികൾ എന്നിവരെ പരിപാടിയുടെ ഭാഗമാക്കി ക്യാമ്പയിൻ വിജയിപ്പുക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
       നഗരസഭ കൌൺസിൽ ഹാളിൽ ചേർന്ന ഒന്നാം വാർഷികാഘോഷ പരിപാടി ഡോ. കെ വി ഫിലോമിന ടീച്ചർ ഇത്ഘാടനം ചെയ്തു.
    വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസെഫിന ടീച്ചർ, ചന്ദ്രാംഗദൻ മാസ്റ്റർ, വിപിൻ നസീമ, കെ സി ജോസഫ് കൊന്നക്കൽ, കൗൺസിലർ കെ വി ഗീത,ശശി,നഗരസഭാ സെക്രട്ടറി കെ പി ഹസീന, സൂപ്രണ്ട് അനീഷ്കുമാർ ,  സർക്കിൾ ഇൻസ്‌പെക്ടർ സുരേശൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ റഫീഖ് എന്നിവർ പ്രസംഗിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728