Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ 97-98 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു.

    പൂർവ്വ വിദ്യാർത്ഥി സംഗമം ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു. :- ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ  97-98 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ ഓലഷെഡിന്റെ നേതൃത്വത്തിൽ ഓട്ടോഗ്രാഫ് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
     ജാബിർ പ്ലസ്റ്റോവിന്റെ അധ്യക്ഷതയിൽ സിനിമാ താരം സദാനന്ദൻ ചേപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി, ഹെഡ് മിസ്ട്രസ് വി സി ശൈലജ, മുൻ പ്രധാനാധ്യാപകരായ എംവി മുരളീധരൻ ,കെ വി മുരളിധരൻ , ഇ.കെ ശ്രീധരൻ , മേരി കുട്ടി ടീച്ചർ,.പി.ശശിധരൻ , ടി.കെ സുരേഷ് ബാബു , എം.പി ഗംഗാധരൻ , പാചക തൊഴിലാളിയായിരുന്ന നാണിയമ്മ എന്നിവർ സംസാരിച്ചു.
     അൻഷാദ് പള്ളി പാത്ത് , ജാബിർ , കുഞ്ഞി നാരായണൻ , സതീശൻ , മസ്ബൂബ എന്നിവർ നേതൃത്വം നൽകി. അധ്യാപകരെ ആദരിക്കൽ ,കലാ പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിദേശത്തും സ്വദേശത്തുമുള്ള നൂറിലധികം പൂർവ്വ വിദ്യാർത്ഥികളാണ് ഈ കൂട്ടായ്മയിൽ ഒത്തുചേർന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാലയ വികസന പ്രവർത്തനങ്ങളും ചുരുങ്ങിയ കാലം കൊണ്ട് ഈ കൂട്ടായ്മ ചെയ്തിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728