Header Ads

ad728
  • Breaking News

    ലഹരി മാഫിയയെ നിയന്ത്രിക്കണം മാർ. ജോർജ് ഞറളക്കാട്ട്



    പയ്യാവൂർ: മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിപണനവും  ഉപയോഗവും രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുവാനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്. കെസിബിസി മദ്യ വിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്ത വാർഷിക സമ്മേളനം ചെമ്പേരി ടൗണിൽ  ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങൾ സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും അധികം ബാധിക്കുന്നതെന്നും ലഹരിക്കെതിരെ നടത്തുന്ന ഇത്തരം ധാർമിക സമരത്തിനാണ് അന്തിമ വിജയമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ലക്‌ഷ്യം വെക്കേണ്ടത് ജനത്തിന്റെ അഭിവൃദ്ധിയാണെന്നും അതിന് സർക്കാരുകൾ രാഷ്ട്രപിതാവിന്റ സ്വപ്നമായ മദ്യ നിരോധനം നടപ്പിലാക്കാനുള്ള തന്റേടം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെമ്പേരി ഫൊറോനാ വികാരി ഫാ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.കെസിബിസി മദ്യ വിരുദ്ധ സമിതി മുക്തിശ്രീ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ,കെസിബിസി  മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ആന്റണി മേൽവെട്ടം, മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറക്കൽ,സിസ്റ്റർ ജോസ് മരിയ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ,ഷെൽസി കാവനാടിയിൽ,ജിൻസി കുഴിമുള്ളിൽ,ജോൺ കാഞ്ഞിരക്കാട്ടുകുന്നേൽ,
    പൗളിൻ കാവനാടിയിൽ, ജോസ് മേമടം, ഇമ്മാനുവേൽ ജോർജ്, ഷീബ തെക്കേടത്ത്,സരിഗ ചാക്കോ, ജോളി കാരക്കുന്നേൽ, സജി കാക്കനാട്ട്, ഷീൻ വേലിക്കകത്ത്‌, കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ, ഗ്രേസി ജോസഫ് വടക്കേക്കര, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, സാബു ജേക്കബ് ചിറ്റേത്ത് സാജു വടക്കേൽ, എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728