Header Ads

ad728
  • Breaking News

    എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകർക്ക് ഏഴാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക- കെ.ജി.ഒ.യു



     കണ്ണൂർ: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജ് അധ്യാപകർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടൻ വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുവാൻ കെ ജി ഒ യു  കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2010 ലെ അടിസ്ഥാന ശമ്പള നിരക്കായ 21600 രൂപയാണ് എൻജിനീയറിങ്ങ് കോളേജിൽ അസി.പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നിലവിൽ അനുവദിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യത ആയിട്ടുള്ള ജീവനക്കാർക്ക് ആണ് ഈ ദുർഗതി, പലരും ഗവേഷണം പോലും കഴിഞ്ഞാണ് ജോലിയിൽ പ്രവേശിക്കുന്നത്.   ലഭ്യമായ ശമ്പളത്തിൽ നിന്നും പങ്കാളിത്ത പെൻഷൻ  ഉൾപ്പെടെ കുറവ് വരുത്തിയാൽ വളരെ തുച്ഛമായ തുകയാണ് ഇവർക്ക് ലഭിക്കുന്നത്, ഇതുമൂലം മെച്ചപ്പെട്ട  ഭവന നിർമ്മാണ വായ്പ ലഭിക്കാൻ പോലും എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകർക്ക്  പ്രയാസങ്ങൾ നേരിടുന്നു. ഇത് പ്രസ്തുത തസ്തികയുടെ ആകർഷണീയത കുറയ്ക്കുന്നതിനും  സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ നിലവാര തകർച്ചയ്ക്കും ഇടയാക്കും.  ഇലക്ഷൻ മുന്നിൽ കണ്ട് ഇറക്കിയ അധ്യാപകരുടെ ശമ്പള പരിഷ്കരണ ഉത്തരവിലേ അപാകതകൾ  പരിഹരിക്കാൻ നാളിതുവരെ സർക്കാറിന് സാധിച്ചിട്ടില്ലെന്നും  കെ ജി ഒ യു കണ്ണൂർ ജില്ലാ കമ്മിറ്റി ചൂണ്ടികാട്ടി.യോഗത്തിൽ കെ.ജി.ഒ.യു.കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു.ടി.ഷജിൽ, സി.ഉണ്ണികൃഷ്ണൻ, ഏ.ആർ.ജിതേന്ദ്രൻ, ഡോ. ബീറ്റു ജോസഫ്, നീഭാകുമാരി, ഷിജിൻ മാണിയത്ത്, കെ.സത്യൻ, പി.സനിൽ കുമാർ, എൻ.പ്രീജിത്ത്, എന്നിവർ സംസാരിച്ചു

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728