Header Ads

ad728
  • Breaking News

    ഹലാൽ വിവാദം; രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

     
    രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ഒമൈക്രോൺ; സംസ്ഥാനം അതീവ ജാഗ്രതയിൽ

    കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു.

    *സംസ്ഥാന സർക്കാർ ‌ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്കെടുക്കുന്നു*

    ‌ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്കെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നുവർഷത്തേക്കാണ് വാടകക്ക് എടുക്കുക.

    *ബേബി ഡാമിലെ മരം മുറി; വിശദീകരണം തേടി കേന്ദ്രം*

    മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു.

    *പുതിയ കൊവിഡ് വകഭേദത്തിന് പേര് ‘ഒമൈക്രോൺ’*

    പുതിയ കൊവിഡ് വകഭേദത്തിന്
    ഒമൈക്രോൺ’എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന.ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

    *സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യത*

    സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
    ➖➖➖➖➖➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728