Header Ads

ad728
  • Breaking News

    സർക്കാറിന്റെ വികലമായ മദ്യനയത്തിനെതിരെ ചെമ്പേരിയിൽ 14-ന് പ്രതിഷേധ സമരം നടത്തും.


    മദ്യനയത്തിനെതിരെ ചെമ്പേരി മേഖല മുക്തിശ്രീ , കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി സംഘടനകൾ സമര രംഗത്തേക്ക് .
    സമൂഹത്തിലെ സാധരണക്കാരെ , പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടുതൽ ദുരിതത്തിലേക്കു നയിക്കുന്ന സർക്കാരിന്റെ  വികലമായ മദ്യനയത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ചെമ്പേരിയിൽ ചേർന്ന മേഖലാ മുക്തിശ്രീ, കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതി യോഗം തീരുമാനിച്ചു.
     ഡിസംബർ 14-ന് ജനപങ്കാളിത്തത്തോടെ ചെമ്പേരി ടൗണിൽ പ്രതിഷേധ സംഗമം നടത്തും . ഇതിനു മുന്നോടിയായി നടന്ന യോഗത്തിൽ ചെമ്പേരി മേഖലാ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രസിഡണ്ട് ജോൺ കാഞ്ഞിരക്കാട്ടു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.ചെമ്പേരി മേഖലാ മുക്തി ശ്രി പ്രസിഡണ്ട് ഷെൽസി കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. മുക്തിശ്രീ അതിരൂപതാ സെക്രട്ടറി ജിൻസി കുഴിമുള്ളിൽ, ലിസിയമ്മ ജോസഫ് മേമടത്തിൽ, മോളി കൈനിയിൽ ,ജോസ് ചിറ്റേട്ട്, തോമസ് മുതുകുളത്തിൽ, തോമസ് മുന്തിരിങ്ങാട്ടുകുന്നേൽ, സെബാസ്റ്റ്യൻ പെരുമ്പുഴ, റോസിലി പടിഞ്ഞാറെവീട്ടിൽ, മേരിക്കുട്ടി കിടാരത്തിൽ, മിനി കുഴിവേലിൽ, ബെറ്റി മുക്കുഴിയിൽ, സിന്ധു കരിക്കാട്ടുകണ്ണിയിൽ, മിനി കുഴിമാക്കൽ, മേരിക്കുട്ടി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728