Header Ads

ad728
  • Breaking News

    മദ്യത്തിൽ നിന്നുള്ള വരുമാനം അധാർമ്മികം - ഫാ.ചാക്കോ കുടിപ്പറമ്പിൽ

    പെരുമ്പടവ്: മദ്യത്തിൽ നിന്നുള്ള വരുമാനം അധാർമ്മികം എന്നും മദ്യവരുമാനത്തിൽ നോട്ടമിട്ട് നാടിന്റെ വികസനത്തേക്കുറിച്ച് മനക്കോട്ടകെട്ടുന്ന ഭരണാധികാരികൾ ആടിന്റെ രക്തത്തിന് വേണ്ടിയുള്ള പഴയ കൗശലക്കാരന്റെ കഥ ഓർമ്മിപ്പിക്കുന്നു എന്ന് സാധാരണക്കാർ പറഞ്ഞാൽ അത് അധികപ്പറ്റായി തോന്നില്ല എന്നും കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.

    നവം.1 കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച 'ജനം ഉണരണം ലഹരിമുക്ത കേരളത്തിനായ്' എന്ന പൊതുജനസമ്പർക്ക പരിപാടിയുടെ സമാപന സമ്മേളനം പെരുമ്പടവ് ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത്, ബീഹാർ, മിസോറാം, നാഗലാൻറ്,ലക്ഷദ്വീപ് എന്നിവ മദ്യനിരോധനം വിജയകരമായി നടപ്പിലാക്കി അഭൂതപൂർവ്വമായ വികസനവളർച്ച കൈവരിച്ചുവരുന്നു എന്നതും കേരളത്തിന്റെ ഭരണകൂടം ശ്രദ്ധിക്കുന്നത് നല്ലത്.എന്തിനും ഏതിനും പരിഹാരം മദ്യക്കച്ചവടം എന്ന് പ്രഖ്യാപിക്കുന്നതിൽ ഭരണാധികാരികൾക്ക് ലജ്ജതോന്നുന്നില്ല എന്നത് കേൾവിക്കാർക്ക് ലജ്ജയുളവാക്കുന്നു എന്നും ഐ.ടി പാർക്ക് അതിന്റെ ഉദ്ദ്യേശത്തെ പൂർത്തീകരിക്കുകയാണ് വേണ്ടതെന്നും മദ്യക്കച്ചവടത്തിന്റെ ഇടമാക്കരുതെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ കൂട്ടിച്ചേർത്തു.സിസ്റ്റർ റെജീന മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ.ബിജു നെല്ലിനാട്ട്,ആന്റണി മേൽവെട്ടം,തങ്കച്ചൻ കൊല്ലക്കൊമ്പിൽ,ജോസ് ചാരച്ചേരിൽ,ഹെയ്സൽ ഷാജി,പ്രകാശ് മൂന്നുപീടികയിൽ ,സിസ്റ്റർ വിൻസി ,ആഷ്‌ലി ജിജോ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728