Header Ads

ad728
  • Breaking News

    ബി ജെ പി സർക്കാർ ചരിത്രത്തെ തമസ്കരിക്കുന്നു : കെ സി ജോസഫ്


     
    പയ്യാവൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കെട്ടിപ്പടുത്ത ബഹുസ്വര ഇന്ത്യയെ - മതേതര ഇന്ത്യയെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ മതത്തിൻ്റേയും തീവ്രവാദത്തിൻ്റേയും പേരിൽ തമസ്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ്. വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി പയ്യാവൂരിൽ നടത്തിയ "ഇന്ത്യ യുണൈറ്റഡ് " ഐക്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതിയിൽ നിന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെയും പേരുകൾ പോലും ഒഴിവാക്കുകയും അതുവഴി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെപ്പോലും വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്  കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി ലിജേഷ് അധ്യക്ഷത വഹിച്ചു.അഡ്വ: സജീവ് ജോസഫ് എം എൽ എ , കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി സി സി സെക്രട്ടറി ബിജു പുളിയന്തൊട്ടി,  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവ്വാഹക സമിതി അംഗം ജസ്റ്റിസൺ ചാണ്ടികൊല്ലി, ജില്ലാ സെക്രട്ടറിമാരായ ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, ഷാജു കണ്ടമ്പേത്ത്,യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ,കെ എസ് യു ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളി, ടി പി അഷ്‌റഫ്‌, അജിത്ത് മാത്യു, ഫമീദ കെ പി, മിൽട്ടൻ ചാണ്ടികൊല്ലി എന്നിവർ സംസാരിച്ചു.




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728