Header Ads

ad728
  • Breaking News

    നാഷണൽ എക്സ് സർവീസ് മെൻ ജില്ലാ കമ്മിറ്റി യുദ്ധത്തിൽ പങ്കെടുത്ത ജവാൻമാരെ ആദരിക്കും.



    പയ്യാവൂർ: ശത്രുരാജ്യങ്ങളുടെ അക്രമണത്തിൽ സ്വരാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി പടനയിച്ച് വിശ്രമജീവിതം നയിക്കുന്ന കര, നാവിക, വ്യോമ സേന വിഭാഗങ്ങളിലെ ധീര ജവാൻമാരെ ആദരിക്കുന്നതിന് നാഷണൽ എക്സസർവ്വീസ്മെൻ കോഓഡിനേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. 1961,1965,1971,  വർഷങ്ങളിലെ യുദ്ധത്തിനു പുറമെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരേയുമാണ് ആദരിക്കുന്നത്., ഏതെങ്കിലും യുദ്ധത്തിൽ പങ്കെടുത്ത ആരെങ്കിലുംഉണ്ടെങ്കിൽ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.രാജ്യത്തിനു വേണ്ടി ജീവൻ ബലി കൊടുക്കുവാൻ തയാറായി ശത്രുക്കളെ നേരിട്ട ജവാൻമാരെ സേവനത്തിൽ നിന്നും പിരിഞ്ഞു വീടുകളിൽ വിശ്രമജീവിതം നയിക്കുമ്പോൾ സമുഹം അവരെ ശ്രദ്ധിക്കുന്നില്ലന്നും ഈ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് സംഘടന ശ്രമിക്കുന്നതെന്നും ജില്ല പ്രസിഡണ്ട് മൈക്കിൾ ചാണ്ടിക്കൊല്ലി പറഞ്ഞു.
     1971 യുദ്ധത്തിന്റെ ജൂബലി വർഷമാ യതിനാൽ ധീരയോദ്ധാക്കളെ കുടി ആദരിക്കാൻ  ജില്ലകമ്മറ്റി തീരുമാനിച്ചത്. ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരെ വീടുകളിലെത്തി. ആദരിക്കുന്നതാണന്ന് സംഘടന  ഭാരവാഹികൾ അറിയിച്ചു.  യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർ നവംമ്പർ 10ന് മുൻപ് പേരുവിവരങ്ങൾ നൽകേണ്ടതാണ്.കുടുതൽ വിവരങ്ങൾക്ക്   9745292613, 7892292970,  9895752159,  9495615250,  9400700872, നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728