Header Ads

ad728
  • Breaking News

    കേരളപ്പിറവി ദിനത്തിൽ ചെമ്പേരി മേഖലാ കെ സി ബി സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ സംഘടനകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .


    കേരളപ്പിറവിദിനമായ നവംബർ ഒന്നിന് ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ ചേർന്ന കെ സി ബി സി മദ്യവിരുദ്ധ സമിതി , മുക്തിശ്രീ എന്നീ സംഘടനകളുടെ മേഖലാ സമ്മേളനം ചെമ്പേരി ഫൊറോനാപ്പള്ളി അസിറ്റന്റ് വികാരി ഫാ. മാത്യു കല്പകശേരി ഉദ്‌ഘാടനം ചെയ്തു .

    സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും ഏറെ ആശങ്കയുളവാക്കുന്നുവെന്നും മാതാപിതാക്കളും അധ്യാപകരും നിതാന്ത ജാഗ്രത പുലർത്തണമെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി . സമൂഹത്തിൽ മാതൃകയാകേണ്ടവർ തന്നെ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളാകുന്ന ദുരവസ്ഥ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ഏറെ അപകടകരമാണ് . 
    മുക്തിശ്രീ മേഖലാ പ്രസിഡണ്ട് ഷെൽസി കാവനാടി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി .
    കെ സി ബി സി മദ്യവിരുദ്ധ സമിതി മേഖലാ പ്രസിഡണ്ട് ജോൺ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ അധ്യക്ഷത വഹിച്ചു . മുക്തിശ്രീ അതിരൂപതാ സെക്രട്ടറി ജിൻസി കുഴിമുള്ളിൽ , സെബാസ്റ്റിയൻ അനന്തക്കാട്ട്, ജോസ് ചിറ്റേട്ട് , തോമസ് മുന്തിരിങ്ങാട്ടുകുന്നേൽ , ജോണി പെരുമാലിൽ , ലിസിയമ്മ ജോസ് മേമടത്തിൽ , റോസിലി പടിഞ്ഞാറേവീട്ടിൽ , വത്സമ്മ വീട്ടുവേലിക്കുന്നേൽ , മിനി കുര്യൻ,  ജെസ്സി വിത്സൺ എന്നിവർ പ്രസംഗിച്ചു .
    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728