Header Ads

ad728
  • Breaking News

    ടിഎസ്എസ്എസ് കാർഷിക വായ്പാമേള : ഒന്നരക്കോടി രൂപ വിതരണം ചെയ്തു


     പയ്യാവൂർ : തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ( ടി എസ്എസ്എസ് ) ആഭിമുഖ്യത്തിൽ നബാർഡ് , കാനറാ ബാങ്ക് ചന്ദനക്കാംപാറ ശാഖ എന്നിവയും സഹകരണത്തോടെ നടപ്പാ ക്കുന്ന കാർഷിക വായ്പാ വിതരണ പദ്ധതിക്ക് തുടക്കമായി. ഇരിട്ടി , പൈസക്കരി , ചെമ്പേരി , ആലക്കോട് , ചെറുപുഴ എന്നീ മേഖലകളിലെ അഞ്ഞൂറോളം കർഷകർ ഉൾപ്പെടുന്ന വിവിധ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി ) മുഖേനയാണ് ഒന്നര കോടി രൂപ കാർഷിക വായ്പയായി നൽകുന്നത് . ഇതിൽ 45 ലക്ഷം രൂപ വിതരണം ചെയ്യുന്ന ചെമ്പേരി മേഖലാതല ഉദ്ഘാടനം ഫൊറോന വികാരി റവ ഡോ ജോർജ് കാഞ്ഞിരക്കാട്ട് നിർവഹിച്ചു.ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ  ജോൺസൺ വേങ്ങപ്പറമ്പിൽ , ജോഷി കുന്നത്ത് , ലിസി ജിജി , സിസ്റ്റർ റീമ , ജോയ്സി ജോസഫ് എന്നിവർ നേതൃത്വം നൽകി




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728