Header Ads

ad728
  • Breaking News

    ആലുവ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സി ഐ സുധീറിനെ സസ്‌പെന്റു ചെയ്തു; സമരം അവസാനിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ്


    26/11/2021

    കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റു ചെയ്തു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്റു ചെയ്തിരിക്കുന്നത്.സുധീറിനെതിരെ വകുപ്പു തല അന്വേഷണത്തിനും ശൂപാര്‍ശ ചെയ്തിട്ടുണ്ട്.
    കേസില്‍ നേരത്തെ ആരോപണ വിധേയനായിരുന്ന സുധീറിനെ പോലിസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും സസ്‌പെന്റു ചെയ്യാതെ പിന്തിരിയില്ലെന്ന് വ്യക്താമാക്കി ബെന്നി ബഹനാന്‍ എംപി,എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു.ഇതിനൊടുവിലാണ് ഇപ്പോള്‍ സുധീറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റു ചെയ്തിരിക്കുന്നത്.
    ഇന്ന് രാവിലെ മുഖ്യമന്ത്രി മോഫിയയുടെ പിതാവ് ദില്‍ഷാദുമായി ഫോണില്‍ സംസാരിച്ചിരുന്നു.സി ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ദില്‍ഷാദിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മന്ത്രി പി രാജീവും മോഫിയയുടെ വീട്ടിലെത്തിയിരുന്നു.കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
    വൈകിയാണെങ്കിലും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും സമരം അവസാനിപ്പിക്കുകയാണെന്നും ബെന്നി ബഹാന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നീതിക്കു വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം വിജയിച്ചുവെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.മോഫിയയുടെ കുടുബംത്തിന്റെ തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728