Header Ads

ad728
  • Breaking News

    കാലഘട്ടത്തിനനുസരിച്ചു മാറുന്നവരാകണം അദ്ധ്യാപകർ - മാർ മാത്യു മൂലക്കാട്ട്


    പയ്യാവൂർ: മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ടീച്ചർ ഇൻ ദി ന്യൂ നോർമൽ @ പി കെ എം   എന്ന പദ്ധതിയുടെ  ഉദ്‌ഘാടനകർമ്മം കോളേജ് പ്രിൻസിപ്പൽ ഡോ സി ജെസ്സി എൻ സി യുടെ  അദ്ധ്യക്ഷതയിൽ  ചേർന്ന  യോഗത്തിൽ കോളേജ് രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ ആർച്ചു ബിഷപ്പുമായ  അഭി .മാത്യു മൂലക്കാട്ട് പിതാവ് നിർവഹിച്ചു. നൂതനമായ കാഴ്ചപ്പാടോടെ കോളേജ് മുൻപോട്ട് വച്ചിരിക്കുന്ന  ഈ കർമ്മ പദ്ധതിയിലൂടെ അദ്ധ്യാപകന്റെ റോളുകൾ മാറുക  , വെല്ലുവിളികളെ നേരിടുന്നവരാകുക,   പുതിയ നൈപുണികൾ ആര്ജിച്ചെടുക്കുക, പുതിയ സാധ്യതകളെ കണ്ടെത്തുക  എന്നിങ്ങനെ വിശാലമായ നാലു തലങ്ങളിലായി കരിക്കുലർ പ്രോജെക്ടിനെ വിഭജിച്ച് പുതുകാലഘട്ടത്തിലെ അധ്യാപകർക്ക് അവബോധമുണ്ടാക്കാനാവശ്യമായ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുവാൻ ഓരോ അധ്യാപകർക്കും സാധിക്കണം എന്നും മാറ്റത്തിന് തയ്യാറാവാൻ സന്നദ്ധതയുള്ള, ഉയർന്ന ചിന്തകളോടെ കാര്യങ്ങളെ നോക്കി കാണാൻ കഴിവുള്ള  നല്ല അധ്യാപകരായി മാറാൻ ഓരോ അധ്യാപക വിദ്യാർഥിയ്ക്കു. സാധിക്കണം എന്നും അഭിവന്ദ്യ പിതാവ് തൻറെ ഉദ്‌ഘാടന പ്രസംഗത്തിലൂടെ പറയുകയുണ്ടായി. ഒപ്പം കോളേജ് മുൻപോട്ടു വച്ചിരിക്കുന്ന ഈ പ്രവർത്തനത്തെ ഏറെ അഭിമാനത്തോടെ കാണുകയും ഇതിനായി പരിശ്രമിച്ച എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു.  ടീച്ചർ ഇൻ ദി ന്യൂ നോർമൽ @ പി കെ എം  പദ്ധതിയെക്കുറിച്ചുള്ള  വിവരണം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ പ്രശാന്ത് മാത്യു വിശദീകരിച്ചു. പരമ്പരാഗത  അധ്യാപന രീതികളിൽ നിന്ന് വ്യത്യസ്തമായി വർത്തമാനകാല യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് നാളെയുടെ വെല്ലുവിളികളെ സമർത്ഥമായി അതിജീവിക്കാൻ അധ്യാപകനെ സുസജ്ജനാക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യം . ചടങ്ങിൽ കോളേജ് കായികാധ്യാപകൻ ഡോ സിനോജ് ജോസഫ്  നന്ദി അർപ്പിച്ചു സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728