Header Ads

ad728
  • Breaking News

    ചെങ്കല്ലിന്റെ വിലയിൽ മൂന്നു രൂപ വർധിപ്പിച്ചത് മരവിപ്പിച്ചു



    ചെങ്കൽ വിലവർദ്ധനവ് മരവിപ്പിച്ചു


    തീരുമാനം എ ഡി എം ന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽ പണ ഉടമകളുടെയും, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും, യോഗത്തിൽ

    കണ്ണൂർ :  ചെങ്കല്ലിന്റെ വിലയിൽ മൂന്നു രൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ ഡി എം ന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽ പണ ഉടമകളുടെയും, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും, ജിയോളജി, നിയമ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ തീരുമാനിച്ചു. ചെങ്കൽ വില വർധിപ്പിക്കേണ്ട തുണ്ടോ, ഉണ്ടെങ്കിൽ എത്ര എന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ കൺവീനറായി കൊണ്ട് 15 അംഗ കമ്മിറ്റിയെ നിശ്ചയിച്ചു. പ്രസ്തുത കമ്മിറ്റി എല്ലാ കാര്യങ്ങളും പരിശോധിച്ച് ഒരുമാസത്തിനുള്ളിൽ എഡി എമ്മിന് റിപ്പോർട്ട് കൊടുക്കണമെന്നും തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728