Header Ads

ad728
  • Breaking News

    മദ്യനയം എന്തെന്ന് സർക്കാർ വ്യക്തമാക്കണം: ഫാ ചാക്കോ കുടിപ്പറമ്പിൽ


    ​പയ്യാവൂർ :സർക്കാർ നയമായി ജനങ്ങളോട് പറഞ്ഞിരിക്കുന്നത് പൂർണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കും എന്നതാണെങ്കിലും ഫലത്തിൽ മദ്യ പ്രളയം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നതിനാൽ ഈ സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം എന്താണെന്നറിയുവാൻ ജനത്തിന് അവകാശമുണ്ട് എന്നും,മനുഷ്യജീവനെടുത്തുള്ള വികസനവഴി തെരഞ്ഞെടുക്കുന്ന സർക്കാർ അപരിഷ്കൃത ഭരണനയമാണ് മദ്യത്തിന്റെ കാര്യത്തിൽ പിന്തുടരുന്നതെന്നും കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ  ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.

    175 മദ്യക്കടകൾക്കൂടി ഈ കൊച്ചു കേരളത്തിൽ തുറന്നുവെക്കുന്നത് ആരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ കേന്ദ്രക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനം ഉണരണം ലഹരിമുക്ത കേരളത്തിനായ് എന്ന ജനകീയസമരപരിപാടി വള്ളിത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​ ​മോൺ.തോമസ് തൈത്തോട്ടം അദ്ധ്യക്ഷത വഹിച്ചു.കുന്നോത്ത് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ പാണ്ട്യാംമാക്കൽ ,ഫാ.ഗിഫ്റ്റിൻ മണ്ണൂർ,ആൻറണി മേൽവെട്ടം,ഷിനോ പാറയ്ക്കൽ,സാബു ചിറ്റേത്ത്,ജിൻസി കുഴിമുള്ളിൽ,മാത്യു പുഴക്കര,വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ,മേരി ആലക്കാമറ്റം എന്നിവർ പ്രസംഗിച്ചു.രാവിലെ 10.30മുതൽ വൈകു:4.30 വരെ സെമിനാറും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728