Header Ads

ad728
  • Breaking News

    പൈസക്കരി കെ സി വൈ എം കലാ സന്ധ്യ സംഘടിപ്പിച്ചു.




    പയ്യാവൂർ:ഫൺ ഡാൻഗോ 20 21എന്ന പേരിൽ യുവജനങ്ങളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങളെ കൂടുതൽ ചാലനാത്മകമാക്കുന്നതിനുമായി കെ സി വൈ എം , എസ് എം വൈ എം  പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങൾക്കായി കലാസന്ധ്യ സംഘടിപ്പിച്ചു.

    കെ സി വൈ എം, എസ് എം വൈ എം പൈസക്കരി ഫൊറോന സമതി യൂണിറ്റുകളുടെ ശാക്തീകരണത്തിനായി നടത്തുന്ന യുകാൻ എന്ന കർമ്മ പദ്ധതിയോട് ചേർന്ന് നിന്നുകൊണ്ട് നടത്തപ്പെട്ട പരിപാടി തലശേരി അതിരൂപതാ ഡയറക്ടർ ഫാ.ജിൽസ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
     പൈസക്കരി യൂണിറ്റ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ അധ്യക്ഷത വഹിച്ചു. 
     ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ അനുഗ്രഹപ്രഭാഷണവും ,പൈസക്കരി ഫൊറോനാ വികാരി ഫാ. സിബി പാലാക്കുഴി മുഖ്യപ്രഭാഷണവും നടത്തി. യുവജനങ്ങളുടെ മനസ്സിൽ ഇന്നിന്റെ ആനുകാലിക വിഷയങ്ങളിലൂന്നി അവബോധം സൃഷ്ടിക്കുന്നതിനായി തലശ്ശേരി അതിരൂപത വൈസ് പ്രസിഡന്റ്‌ സാരിക ചാക്കോ ക്ലാസുകൾ നയിച്ചു. പൈസക്കരി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സനു ഇളംപുരയിടത്തിൽ, രൂപതാ പ്രസിഡന്റ്‌ ജോയൽ ജോസഫ് തൊട്ടിയിൽ, ഫൊറോന പ്രസിഡന്റ്‌ ജിതിൻ ചേലനിരപ്പേൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം നീന പറപ്പള്ളിൽ, അമല വട്ടമറ്റത്തിൽ, സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ ലിജോ , ജോൺസൻ പൈമ്പള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു. ക്ലാസ്സുകളും, വിവിധ കലാപരിപാടികളും, തമാശകളും, മത്സരങ്ങളും ഉൾപ്പെടുത്തി നടത്തിയ പരിപാടി യുവനങ്ങൾക്ക് വ്യത്യസ്ത അനുഭവമായി മാറി. ജോബിൻ മുണ്ടക്കൽ, ഡിലൻ ടോം, ജസ്റ്റിൻ കെസി, ഡോണ ചേന്നാട്ട്, ഹിമ വെള്ളംകുന്നേൽ, മെൽബിൻ മുതുകാട്ടിൽ, ജിനിൽ പൈമ്പള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728