Header Ads

ad728
  • Breaking News

    1985 ലെ ലഹരി തടയൽ നിയമഭേദഗതി ബില്ലിനെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു.

    പയ്യാവൂർ: 1985 ലെ ലഹരി തടയൽ നിയമം ഭേദഗതി ചെയ്യുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ
    കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പിന്നോട്ട് നടന്ന് പ്രതിഷേധിച്ചു. തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പാംപ്ലാനി പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.
    മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യമല്ലാതാക്കാനുള്ള കേന്ദ്രനീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു.
    കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ ജോയൽ ജോസഫ് തൊട്ടിയിൽ, ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ജനറൽ സെക്രട്ടറി അഖിൽ ചാലിൽ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ്‌ സരിക ചാക്കോ കൊന്നയ്ക്കൽ, ഡെപ്യൂട്ടി പ്രസിഡന്റ്‌ ജിബിൻ ജോസഫ് തുണ്ടത്തിൽ, സെക്രട്ടറി സോജോ തോമസ് ചക്കാലക്കൽ, കൗൺസിലർ അൽന ആന്റണി തറയിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ഷിജോ നിലക്കപ്പള്ളി, നീന ബേബി പറപ്പള്ളിൽ, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ. തുടങ്ങിയവർ നേതൃത്വം കൊടുത്തു.

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728