Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു


    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം :-
    മലയോര മേഖലയിലെ പ്രമുഖ വിദ്യാലയമായ ഇരിക്കൂർ ജി എച്ച്എസ് എസിൽ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് കൂടാളിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസീയത്ത് ടീച്ചർ മുഖ്യാതിഥിയായി . ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ഫാത്തിമ, പ്രിൻസിപ്പൽ സി റീന, SMC ചെയർമാൻ അബ്ദുൽ സലാം, ഇ.സി ഉണ്ണികൃഷ്ണൻ , ടി.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.സി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ് നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728