Header Ads

ad728
  • Breaking News

    കടം എടുത്തുകൊണ്ടുള്ള വൻകിട പദ്ധതികളെക്കാളും ജാഗ്രത സാധാരണക്കാരന്റെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ കാണിക്കണം വി.ടി ബൽറാം.



    പയ്യാവൂർ:സാധാരക്കാരന്റെ സ്വത്തിനും ജീവനും വിലകല്പിക്കാതെ കോടികൾ കടമെടുത്ത് സർക്കാർ നടപ്പിലാക്കുവാൻ പോകുന്ന പദ്ധതികളെക്കാളും പ്രാധാന്യം 
    അർഹിക്കുന്നത് ജനങ്ങളെ നേരിൽ  ബാധിക്കുന്ന വന്യമൃഗ ശല്യം ഉൾപ്പെടയുള്ള വിപത്തുകൾക്കുള്ള ശ്വാശത പരിഹാരം കാണൽ ആണെന്ന് വി.ടി ബലറാം ആവശ്യപ്പെട്ടു.
    അടിയന്തരമായി മലയോര മേഖലകളിൽ കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ ഇറങ്ങുന്ന മേഖലകളിൽ ആനമതിൽ നിർമിക്കാൻ സർക്കാർ തയ്യാറാവണമെന്നും,
    കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ജസ്റ്റിന്റെ കുടുംബത്തെ സർക്കാർ ഏറ്റടുക്കണമെന്നും,ഭാര്യയ്ക്ക് സർക്കാർ ജോലിനൽകണമെന്നും ,മക്കളുടെ വിദ്യാഭാസ്യ ചിലവുകൾ പൂർണമായും സർക്കാർ വഹിക്കണമെന്നും 
    വന്യമൃഗ ശല്യത്തിനെതിരെ ഇരിക്കൂർ നിയോജക മണ്ഡലം യുഡിഫ് കമ്മിറ്റി കൂട്ടുപുഴയിൽ നിന്നും പേരട്ടയിലേക്ക് നടത്തിയ പ്രധിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

    വനംവകുപ്പ് വന്യമൃഗ ശല്യത്തിനെതിരെ ശാസ്ത്രീയമായ രീതികൾ സ്വീകരിക്കണമെന്നും, വനംവകുപ്പ് വനാതിർത്തിയിൽ ആനമതിൽ നിർമിക്കണമെന്നും,അതിർത്തിയിൽ വാച്ചർമാരെ  നിയമിക്കണമെന്നും,മലയോര കർഷകരുടെ സ്വത്തിനും  ജീവനും സംരക്ഷണമൊരുക്കുന്നതിൽ വനം വകുപ്പും,അധികാരികളും അതീവ ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിൽ കർഷകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ നടപടികൾ കൈക്കൊള്ളാതെ വകുപ്പ് അധികാരികൾ മുന്നോട്ട് പോകുകയാണെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ സമര-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് പറഞ്ഞു.

    തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു.
    അബ്‌ദുൾ കരീം ചേലേരി,ബേബി തോലാനി,വത്സൻ അത്തിക്കൽ,റോജസ് സെബാസ്റ്റിയൻ,സി.കെ മുഹമ്മദ്,ടി.എൻ.എ കാദർ,പി.സി ഷാജി,ചാക്കോ പാലയ്ക്കലോടി,എൻ.പി ശ്രീധരൻ,ലിസി ജോസഫ്,കെ.സി വിജയൻ,ബെന്നി തോമസ്,ജോസ് പൂമല,എം.ഓ മാധവൻ മാസ്റ്റർ,ടി.എ ജസ്റ്റിൻ,ജോഷി കണ്ടത്തിൽ,തോമസ് വര്ഗീസ്,ബിജു വേങ്ങലപള്ളി,ലിസി തോമസ്,അഹമ്മദ് കുട്ടി ഹാജി,ഹംസകുട്ടി,ലിസ്സി ഓ.എസ്‌ തുടങ്ങിയവർ സംസാരിച്ചു.
    കൂട്ടുപുഴയിൽ നിന്നും പേരിട്ടയിലെക്ക് നടത്തിയ പ്രധിഷേധ മാർച്ച് യുഡിഫ് ജില്ലാ ചെയര്‍മാൻ പി.ടി മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.
    കക്ഷിരാഷ്ട്രീയ വ്യത്യസമില്ലതെ അനേകർ മര്‍ച്ചിൽ അണിനിരന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728