Header Ads

ad728
  • Breaking News

    മദ്യ-മയക്കുമരുന്നു ലോബികളുടെ ഒത്താശക്കാരായി ഭരണകേന്ദ്രങ്ങൾ അധ:പതിക്കരുത് - ഫാ.ചാക്കോ കുടിപ്പറമ്പിൽ.





    കുന്നുംകൈ: മദ്യ-മയക്കുമരുന്ന് ലോബികളുടെ ഒത്താശക്കാരായി ഉദ്യോഗസ്ഥ-ഭരണകേന്ദ്രങ്ങൾ അധ:പതിക്കരുതെന്ന് തലശ്ശേരി അതിരൂപതാ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.കണ്ണൂർ -കാസറഗോഡ് ജില്ലയിൽ ഒക്ടോബർ 2 മുതൽ നടന്നുവരുന്ന ദശദിന ലഹരി വിരുദ്ധ ബോധവൽക്കരണ പര്യടനം ,കാസറഗോഡ് ജില്ലയിൽ കുന്നുംകൈയിൽ ജില്ലാതല പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നര ലക്ഷത്തോളം കിലോ കഞ്ചാവ്,അയ്യായിരം കിലോയോളം കറുപ്പ്,മൂവായിരം കിലോ ഹെറോയിൻ എന്നിവ പിടിച്ചെടുത്തപ്പോഴും നാർക്കോട്ടിക് ബ്യൂറോ പറയുന്നത് എട്ട് ശതമാനം പോലും പിടിക്കാനായിട്ടില്ല എന്നാണ്. ഇതോടൊപ്പം വായിക്കേണ്ട കാര്യമാണ് തലസ്ഥാനത്ത് മയക്കു മരുന്ന് ലോബിയുമായി അവിശുദ്ധ ബന്ധം നാർക്കോട്ടിക് സ്പെഷ്യൽ സെല്ലിന് ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.ആരേയും പിണക്കാതെ പൊതുജനത്തെ പിഴിഞ്ഞുള്ള ഭരണം എന്ന ധാരണയാണ് സർക്കാരിന്റേത് എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റാത്തവിധം സർക്കാർ സംവിധാനങ്ങൾ കുറ്റകരമല്ലാതാവുന്നു എന്നത് വാസ്തവം മാത്രം.കുറ്റക്കാരായ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നില്ല.നികുതിവെട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല.പാൻഡോറ പേപ്പർ വെളിപ്പെടുത്തുന്നതു പോലെ നാനൂറോളം പ്രമുഖരാഷ്ട്രീയക്കാർ നികുതിവെട്ടിപ്പിലാണ്.
    കള്ളൻ കള്ളനെ ഒറ്റാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.കലാലയങ്ങൾ തുറക്കുമ്പോൾ കഴുകന്റെ കണ്ണോടെ വലവിരിക്കുന്നത് മദ്യ-മയക്കുമരുന്ന് കൊള്ളസംഘങ്ങളാണ് എന്ന തിരിച്ചറിവിൽ ,വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ട ബാധ്യത ജനാധിപത്യസർക്കാർ മറന്നു പോകരുതെന്നും ഫാ ചാക്കോ കുടിപ്പറമ്പിൽ കൂട്ടിച്ചേർത്തു.ഫാ.ജോർജ്
    ഇലവുംകുന്നേൽ,സിസ്റ്റർ ഡെയ്സി ഫിലോ,എ ഷാജി ,വി ബേബി  എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728