Header Ads

ad728
  • Breaking News

    ഇരിക്കൂർ സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി



    ഇരിക്കൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ ഇരിക്കൂറിൻ്റെ സഹകരണത്തോടെ
    ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് നിർവ്വഹിച്ചു. വഴുതന, വെണ്ട, പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് ഒന്നാം ഘട്ടത്തിൽ നടത്തിയത്. കൃഷി ഓഫീസർ ടി വി ശ്രീകുമാർ ,പ്രിൻസിപ്പൽ സി. റീന, ഹെഡ്മിസ്ട്രസ് വി സി ശൈലജ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനിൽകുമാർ ,ടി.പി ഫാത്തിമ, കെ അഷറഫ്, മുഫീദ, പി ടി എ പ്രസിഡണ്ട് നൗഷാദ് കൂടാളി,  വി വി സുനേഷ്, ഇ പി ജയപ്രകാശ്, എ സി റുബീന,ടി എം തുളസീധരൻ ,കെ.താഹിറ, പി എം മസ്ബൂബ എന്നിവർ പങ്കെടുത്തു. സ്കൂൾ തുറക്കാത്തതിനാൽ ഈ കൃഷിയുടെ മുഴുവൻ പരിചരണവും  നടത്തിയത് സ്കൂൾ അധ്യാപകരാണ് .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728