Header Ads

ad728
  • Breaking News

    ജെസിഐ ചെമ്പേരി ഉന്നത വിജയം നേടിയവരെയും സ്കൂളിനെയും ആദരിച്ചു

    : ചെമ്പേരി ജൂണിയർ ചേംബർ ഇൻറർനാഷണൽ , ഇരിട്ടി എം എസ് ഗോൾഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ചെമ്പേരി ജെ സി ഐ  ഓഫീസിൽ നടന്ന ചടങ്ങ് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.ചെമ്പേരി ജെ സി ഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു.പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയ ആൻ മരിയ ബിജുവിനെയും , പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുകയും മൊമ്മന്റോയും ഗിഫ്റ്റും നൽകുകയും ചെയ്തു. കുടിയേറ്റ മേഖലയിലെ സ്കൂളുകളിൽ ഏറ്റവും മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള അവാർഡ് ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
    സി ഡി സജീവ് ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ എം.എസ്സ് .ഗോൾഡ് ഇരിട്ടി ജനറൽ മാനേജർ നിഷാദ് പി.എ, |നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. ഡി .സജീവ്, വിമൽ  ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ എം വാസുദേവൻ നായർ , ചെമ്പേരി ജെ സി ഐ സെക്രട്ടറി സുനിൽ പീറ്റർ ,ബിനോയ് അടുപ്പുകല്ലുങ്കൽ,  ബോബിൻ അപ്പോളോ, ഫ്രാൻസിസ് ആളാത്ത്,മാത്യു പേരയ്ക്കാട്ടുപൊതിയിൽ ,
    ജിജി കടുവാതൂക്കിൽ, ആൻ മരിയ ജോസഫ് ,നോയൽ മൈക്കിൾ,സിറാജ് ബി.എം എന്നിവർ പ്രസംഗിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728