Header Ads

ad728
  • Breaking News

    പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല: കോണ്‍ഗ്രസ് വിടുകയാണെന്ന് അനില്‍കുമാര്‍



    തിരുവനന്തപുരം...
    കോൺഗ്രസ് പുന:സംഘടനയിൽ പ്രതിഷേധിച്ച് സംഘടന ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു_.

    _കോൺഗ്രസിൽ ഡിസിസി പുന:സംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിൽ അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ആരോപിച്ചിരുന്നത്. ഇതിൽ വിശദീകരണം ചോദിച്ച ശേഷം അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കൽ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം_.

    _കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കേയാണ് രാജി_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728