Header Ads

ad728
  • Breaking News

    ഗെയില്‍ ; വീടുകളില്‍ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബറില്‍ പൂര്‍ത്തിയാകും




    കണ്ണൂര്‍: കൊച്ചി- മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ വീടുകളില്‍ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബറില്‍ പൂര്‍ത്തിയാകും.

    കണ്ണൂരില്‍ കടവത്തൂര്‍, ഓലയിക്കര, കൂടാളി, അമ്മാനപ്പാറ, മാത്തില്‍, ബാവുപ്പറമ്പ് എന്നിവിടങ്ങളിലായി ആറു സ്റ്റേഷനുകളാണ് ഉള്ളത്.16 കിലോമീറ്റര്‍ ഇടവിട്ടാണ് സ്‌റ്റേഷന്‍. 100 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മേജര്‍ സ്‌റ്റേഷനും ഉണ്ടാകും.

    ജില്ലയിലെ സ്റ്റേഷനില്‍ നിന്ന്‌ മര്‍ദ്ദം കുറച്ചാണ് വീടുകളിലേക്ക്‌ പാചകവാതകം നല്‍കുക. പൊതു പൈപ്പില്‍നിന്ന് വീടുകളിലേക്കുള്ള കണക്ഷന്‍ 15 മീറ്റര്‍വരെ സൗജന്യമാണ്‌.ഉപയോഗിക്കുന്നതിനു മാത്രം വില നല്‍കിയാല്‍ മതി. 24 മണിക്കൂറും ലഭ്യമാകും.എല്‍.പി.ജി പാചകവാതകത്തെക്കാള്‍ 30 ശതമാനം വില കുറയും.മാര്‍ച്ചോടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെ വീടുകളില്‍ പൂര്‍ണമായും ഗ്യാസ് എത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728