Header Ads

ad728
  • Breaking News

    ശുചിമുറിയില്‍ നിന്ന്‌ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി അറസ്റ്റില്‍



    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വയനാട് സ്വദേശി അറസ്റ്റിൽ. ജോബിൻ കുര്യനാണ് അറസ്റ്റിലായത്_.

    _ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമറിയില്‍ പെൺകുട്ടി ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വരുന്നത്_.

    _വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന വിവരം വീട്ടുകാർക്കോ ആശുപത്രി അധികൃതർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും എറണാകുളം സൗത്ത് പോലീസ് സി ഐ  പറഞ്ഞു_.

    _കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ കൊച്ചിയിലെത്തിക്കും_.

    _പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയിൽ നിന്നും ആശുപത്രി ജീവനക്കാരുടെയടക്കം മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728