Header Ads

ad728
  • Breaking News

    പഞ്ചായത്ത് സെക്രട്ടറിമാരെ ബലിയാടുകളാക്കരുത് - കെ.ജി.ഒ.യു


    പയ്യാവൂർ: പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സമയബന്ധിതമായി നിരവധി സേവനങ്ങൾ ലഭ്യമാക്കുവാൻ ഭഗീരഥപ്രയത്നം നടത്തുന്നവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ.കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ മുന്നണി പോരാളികളായി, അവധി ദിനങ്ങളറിയാതെ വിവിധ സമ്മർദ്ദങ്ങൾക്കിടയിൽ കാര്യക്ഷമമായി ജോലി ചെയ്തുവരുന്ന സെക്രട്ടറിമാരുടെ മനോവീര്യം കെടുത്തുന്ന രീതിയിലുള്ള സംഭവമാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭിന്നശേഷിക്കാരനുമായ ബാബു തോമസിൻ്റെ സസ്പെൻഷൻ.വിവിധ തലത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിനും മേൽനോട്ടത്തിനും  ചുമതലകളുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരേയും മറ്റ് ഉദ്യോഗസ്ഥരേയും  വിശ്വാസത്തിലെടുത്തു കൊണ്ടു മാത്രമെ നിലവിലെ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കുകയുള്ളൂ.അസിസ്റ്റന്റ്  സെക്രട്ടറിമാർക്ക് എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവൃത്തികളുടെ പേമെൻ്റ് ഉൾപ്പെടെയുള്ള പൂർണ്ണ ചുമതല നാളിതുവരെ നൽകാത്തത് വകുപ്പുതലത്തിലുള്ള വീഴ്ചയാണ്.മേൽ സാഹചര്യത്തിൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയിലുണ്ടായ വീഴ്ച പറഞ്ഞ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ  സസ്പെൻഡ് ചെയ്ത് ഏകപക്ഷീയ നടപടി സ്വീകരിച്ചത് പ്രതിഷേധാർഹവും അപലപനീയവുമാണ്. സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന്  കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.കെ.ജി.ഒ യു ജില്ലാ പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കെ കെ.രാജേഷ്, ഏ .ആർ.ജിതേന്ദ്രൻ, ശ്രീഹരി മിത്രൻ, ടി. ഷജിൽ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728