Header Ads

ad728
  • Breaking News

    ബളാൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ ഇനി മുതൽ 'സാർ' വിളി വേണ്ട

    വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിൽ ഇനി സാർ വിളി വേണ്ട! പുതിയ തീരുമാനത്തിന് ഭരണസമിതി യോഗത്തിൽ നിറഞ്ഞ കയ്യടി.ചൊവ്വാഴ്ച ചേർന്ന ഭരണ സമിതി യോഗമാണ് ബളാൽ പഞ്ചായത്ത് ഓഫീസിൽ സാർ വിളി വേണ്ടെന്ന തീരുമാനം കൈകൊണ്ടത്.

    പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെ പ്രസിഡന്റ് രാജു കട്ടക്കയമാണ് പഞ്ചായത്ത് ഓഫീസിൽ ഇനി മുതൽ സാർ വിളി നമുക്ക് ഒഴിവാക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്.പ്രസിഡന്റിന്റെ ആശയം പ്രതി പക്ഷഅംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ കയ്യടിച്ച് അംഗീകരിക്കുകയായിരുന്നു.പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിന് പുറമെ സാർ വിളി ഒഴിവാക്കിയ രണ്ടാമത്തെ പഞ്ചായത്ത് ആയിരിക്കുകയാണ് ബളാൽ.

    പുതിയ തീരുമാനം അനുസരിച്ചു ഇനി മുതൽ പ്രായത്തിൽ കൂടുതൽ തോന്നിപ്പിക്കുന്നവരെ ചേട്ടാ എന്നും പ്രായത്തിൽ കുറവ് ഉള്ളവരെ പേരും വിളിക്കാം.പേര് വിളിക്കാൻ മടി യുള്ളവർക്ക് മെമ്പർ എന്നോ, പ്രസിഡന്റ് എന്നോ, സെക്രട്ടറി എന്നോ വിളിക്കാം. ചേച്ചി വിളിയും ആകാം.

    വിവിധ ആവശ്യങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുന്നവർ അപേക്ഷകളിലും ബഹുമാനപ്പെട്ട സർ, വിനീതമായി അപേക്ഷിക്കുന്നു.. തുടങ്ങിയ സംബോധനകളും ഒഴിവാക്കാം.പകരം അപേക്ഷിക്കുന്ന ആളിന്റെ പേരും വിഷയവും എഴുതി സമർപ്പിച്ചാൽ മതിയാകും.
    ഉദ്യോഗസ്ഥറുടെ പേരോ തസ്തികയോ ചേർത്ത് വിളിക്കാം.

    യോഗത്തിൽ വൈസ് പ്രസിഡന്റ് എം, രാധാമണി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൾ കാദർ. പി. പത്മാവധി. മെമ്പർ മാരായ പി. സി. രഘുനാഥൻ നായർ ,ജോസഫ് വർക്കി, വിനു കെ.ആർ,ദേവസ്യ തറപ്പേൽ,കെ.വിഷ്ണു, സന്ധ്യ ശിവൻ,ബിൻസി ജയിൻ,ശ്രീജരാമചന്ദ്രൻ. മോൻസി ജോയി,ജെസ്സി ചാക്കോ.,എം. അജിത പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുൾ റാഷിദ്‌ എന്നിവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728