Header Ads

ad728
  • Breaking News

    ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർ പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം - അഡ്വ.സജീവ് ജോസഫ് എംഎല്‍എ


    ഉളിക്കല്‍:ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർ പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മാതൃകാപരമായ പ്രവർത്തനം  നടത്തുന്നതിൽ അഭിമാനിക്കുന്നുവെന്ന്  അഡ്വ.സജീവ് ജോസഫ് എംഎല്‍എ.മലയോര മേഖലയുടെ സമഗ്ര വികസനത്തിനായി ഗ്രാമദര്‍ശന്‍ പദ്ധതിയുമായി മുന്നോട്ടുവന്ന കെആര്‍എംയുവിന്റെ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ ഇരിട്ടി മേഖല സംഘടിപ്പിക്കുന്ന കെആര്‍എംയു-ഗ്രാമദര്‍ശന്‍  മലയോര വികസന സെമിനാറിന്റെ സംഘാടക സമിതി ഓഫീസ് ഉളിക്കൽ ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ നൂതനമായ പ്രവര്‍ത്തന പദ്ധതിയാണ് കെആര്‍എംയു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ജനകീയ മുന്നേറ്റത്തിനും വികസന പ്രവര്‍ത്തങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഇക്കാര്യങ്ങളില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഇരിക്കൂർ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിൽ വികസന സെമിനാറിൽ ഉരുത്തിരിഞ്ഞു വരുന്ന നിർദേശങ്ങളും പരിഗണിക്കുമെന്നും,ഈ വിഷയങ്ങൾ നിയമ സഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വില്‍സണ്‍ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.ഉളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു സംസ്ഥാന കമ്മിറ്റിയംഗം പീറ്റര്‍ ഏഴിമല ഏറ്റുവാങ്ങി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുവീഷ് ബാബു,മേഖല പ്രസിഡന്റ്  തോമസ് അയ്യങ്കാനാല്‍, കെ.എം. അബൂബക്കര്‍, സെബാസ്റ്റ്യന്‍ പി. ജോസ്, മടവൂര്‍ അബ്ദുല്‍ ഖാദര്‍, വി.എല്‍.ഷാജു, അരുണ്‍.പി.അശോക്, സിജോ അബ്രഹാം, ഡോളമി മുണ്ടാന്നൂര്‍, ഉണ്ണികൃഷ്ണന്‍ സുദിനം, സുനില്‍.കെ.പീറ്റര്‍, ജസ്റ്റിന്‍ തോമസ്, കെ.പി.സിദ്ദിഖ്, ഷൈന്‍. ഐ. ടോം തുടങ്ങിയവര്‍ സംസാരിച്ചു.

    18 ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറയ്ക്കു സമീപത്തുള്ള ഉടുമ്പമലയ് ഹില്‍ റിസോര്‍ട്ടിലാണ് മലയോര മേഖലയിലെ ഒന്‍പതു പഞ്ചായത്തുകളെയും,രണ്ടു ബ്ലോക്ക് പഞ്ചായത്തുകളേയും രണ്ടുനഗരസഭകളേയും പങ്കെടുപ്പിച്ചുള്ള വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രദേശങ്ങളിലെ എംഎല്‍എമാരും പതിനഞ്ചോളം വകുപ്പുതല ഉദ്യോഗസ്ഥരും കെആര്‍എംയു-ഗ്രാമദര്‍ശന്‍ സെമിനാറില്‍ പങ്കെടുക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728