Header Ads

ad728
  • Breaking News

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു


    04-09-2021

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.രാജ്യാന്തര ചരക്കു നീക്കം ഈ മാസം 15 മുതല്‍ തന്നെ ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി ഇ.ഡി.ഐ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിന്റെ ഭാഗമായി കസ്റ്റംസ് ചീഫ് കമീഷണര്‍ ശ്യാംരാജ് പ്രസാദ്, കമീഷണര്‍ രാജേന്ദ്രകുമാര്‍, ജോ. കമീഷണര്‍ മനീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി.

    എയര്‍ കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി കമീഷണര്‍, മൂന്ന് സൂപ്രണ്ടുമാര്‍, മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍, ക്ലാര്‍ക്ക്, ഹവില്‍ദാര്‍ എന്നിങ്ങനെ ഒമ്ബത് കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ച്‌ കമീഷണര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ 15നു മുമ്ബ് ചുമതലയേല്‍ക്കും. വിമാനത്താവളത്തിലെ സന്ദര്‍ശനത്തിന് ശേഷം കിയാല്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എം. സുഭാഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയറിങ് കെ.പി. ജോസ്, ഹെഡ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച ചെയ്തു.

    കിയാലിലെ കാര്‍ഗോ കോംപ്ലക്സിലെ സൗകര്യങ്ങള്‍ മികച്ചതാണെന്ന് കസ്റ്റംസ് സംഘം പറഞ്ഞു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഗോ കോംപ്ലക്സിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി എന്നിവയുടെ അനുമതികളും ലഭിച്ചിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728