Header Ads

ad728
  • Breaking News

    ചെമ്പേരി മുക്തിശ്രീ ഗാന്ധിജയന്തി ദിനത്തിൽ ഉപവസിക്കും.



    : സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന അക്രമങ്ങൾക്കും അസമാധാനത്തിനും  വിഭാഗീയ പ്രവണതകൾക്കും പിന്നിൽ മയക്കുമരുന്നുകളുടെയും വിവിധ ലഹരിവസ്തുക്കളുടെയും കള്ളക്കടത്തും വിപണനവും മദ്യത്തിന്റെ അമിതമായ ഉപയോഗവുമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി, മുക്തിശ്രീ സംഘടനകളുടെ സമ്മേളനം ഉദ്ഘാടന ചെയ്തുകൊണ്ട്  ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളി വികാരി ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന കേരളത്തിൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന് സ്വതന്ത്രമായി ജീവിക്കാൻ തടസമായിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അവരെ ഒറ്റപ്പെടുത്തുന്ന നിലപാടിൽനിന്ന് സർക്കാർ  പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയ, കേരളസമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഗൗരവതരമായ വിഷയത്തിൽ  അന്വേഷണം നടത്തുകയും ഇത്തരം ദുഷ്പ്രവണതകൾക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്നും യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമപ്രവർത്തനങ്ങളിൽ നിന്നും ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗത്തിൽനിന്നും മനുഷ്യർ  മോചനം പ്രാപിക്കുന്നതിനുവേണ്ടി ഒക്ടോബർ 2 ഗാന്ധിജയന്തിദിനം പൂർണ ഉപവാസദിനമായും പ്രാർത്ഥനാദിനമായും ആചരിക്കുവാൻ യോഗം തീരുമാനിച്ചു. കെ സി ബി സി മദ്യവിരുദ്ധ സമിതി മേഖല പ്രസിഡന്റ് ജോൺ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ അധ്യക്ഷത വഹിച്ചു. മുക്തിശ്രീ അതിരൂപതാ സെക്രട്ടറി ജിൻസി കുഴിമുള്ളിൽ , ഷെൽസി കാവനാടിയിൽ,ജോസ് ചിറ്റേട്ട്, തോമസ്, മുന്തിരിങ്ങാട്ടുകുന്നേൽ, സെബാസ്റ്റ്യൻ പെരുമ്പുഴ, ലിസിയമ്മ മേമടത്തിൽ, മോളി സജി കൈനിയിൽ, മിനി കുര്യൻ കാവനാടിയിൽ, മേരിക്കുട്ടി കണ്ടത്തിൽ, റിനി കുഴിവേലിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728