Header Ads

ad728
  • Breaking News

    അദ്ധ്യാപകർ സമൂഹത്തെ നേർവഴിക്ക് നയിക്കുന്ന വഴികാട്ടികൾ - മന്ത്രി എം.വി.ഗോവിന്ദൻ




    പയ്യാവൂർ:സമൂഹത്തെ നേർവഴിക്ക് നയിക്കാൻ വഴികാട്ടുകയും വിദ്യാർത്ഥികളിൽ നെഗറ്റീവ് ചിന്തകളെ തമസ്ക്കരിച്ച് പോസിറ്റീവ് ചിന്തകളിലേക്ക് സമൂഹത്തെ നയിക്കുന്നവരുമാണ് അദ്ധ്യാപകരെന്ന് മന്ത്രി  എം.വി.ഗോവിന്ദൻ.ദേശീയ അധ്യാപക അവാർഡ് ജേതാവായ മാത്യു കെ തോമസിന് പയ്യാവൂർ പൗരാവലി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



    അഡ്വ സജീവ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സാജു സേവ്യർ ഉപഹാര സമർപ്പണം നടത്തി.ഫാ.സുനിൽ പാറക്കൽ, ഫാ: ജയ്സൺ പള്ളിക്കര,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് തുരുത്തേൽ എം.സി.നാരായണൻ, ഇ കെ കുര്യൻ, ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ, പി.എം മാത്യു എന്നിവർ പ്രസംഗിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവായ മാത്യു കെ തോമസിനെ പയ്യാവൂർ പൗരാവലി  പാറക്കടവ് പാലത്തിനു സമീപത്തു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ പയ്യാവൂർ ടൗണിലൂടെ ആനയിച്ച് സ്വീകരണ വേദിയിൽ എത്തിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728