Header Ads

ad728
  • Breaking News

    വന്യമൃഗശല്യം; ചന്ദനക്കാംപാറയിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു.




    പയ്യാവൂർ :പയ്യാവൂർ പഞ്ചായത്തിൽ വന്യ മൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ച ചന്ദനക്കംപാറയിലെ കൃഷിയിടങ്ങൾ, എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. സജേഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ അരുൺ തോമസ്,കർഷക മോർച്ച മണ്ഡലം  വൈസ് പ്രസിഡന്റ് പി. ' കെ സുധാകരൻ,ബൂത്ത്‌ പ്രസിഡന്റ്‌ സനൽ കുമാർ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പ്രാദേശിക ഭരണകൂടം  ഈ കാര്യത്തിൽ പരാജയപ്പെട്ടു ,കള്ളം പറഞ്ഞു വോട്ട് വാങ്ങി ജയിച്ചവരുടെ കപട മുഖം അഴിഞ്ഞു വീണെന്നും സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടൽ ഈ പ്രദേശത്തേക്ക് വേണമെന്നും ബിജെപി ആവശ്യപ്പട്ടു. കർണാടക കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടുത്തെ കർഷകരുടെ അവസ്ഥ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു സംയുക്ത പ്രസ്താവനയിൽ അരുൺ തോമസും സജേഷും ഉറപ്പ് നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728