Header Ads

ad728
  • Breaking News

    ഇരിക്കൂർ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെകാര്യത്തിൽ ശക്തമായി ഇടപെടണം എസ്.വൈ.എസ്




    ഇരിക്കൂർ: 5 വർഷങ്ങൾക്ക് മുമ്പ് നടന്ന കുഞ്ഞാമിന വധത്തിന് ശേഷം ഇരിക്കൂറിനെ നടുക്കിയ തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ   നടന്ന ഈ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ അധികൃതരുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും കൃത്യമായ വിവരണവും ആവശ്യമായ രേഖകളും ഇല്ലാത്തവരെ ഒരു നിലക്കും ഇവിടെ നിലനിർത്താൻ അനുവദിക്കരുതെന്നും എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
    ഈ വിഷയത്തിൽ ശക്തമായ ബോധവൽക്കരണവും ഇടപെടലുകളും നടത്തുവാൻ യോഗം തീരുമാനിച്ചു.

     യോഗത്തിൽ സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം.പി.ജലീൽ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഇരിക്കൂർ, കെ.മൻസൂർ, കെ.സ ഹീദ്, എൻ.പി.എറമുള്ളാൻ, സി.പി.നൗഷാദ്, സി.എച്ച്.മുസ്തഫ അമാനി ,ടി.സി. റിയാസ് എന്നിവർ പ്രസംഗിച്ചു.കെ.നഹീം, എം.എം ലതീഫ് ,സി.സി.ജബ്ബാർ, ആദം നിസാമി, പി.ഹാരിസ്, ഏ.പി.ജാഫർ, കെ.കെ.മുഹമ്മദ് മൗലവി, ഫത്താഹ് ദാരിമി, കെ.ജംഷാദ് എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728