Header Ads

ad728
  • Breaking News

    അധ്യാപക ശാക്തീകരണ പരിപാടിക്ക് ഇരിക്കൂർ ഉപജില്ലയിൽ തുടക്കമായി.


    അധ്യാപക ശാക്തീകരണ പരിപാടി
    ------------------------------------------------------ 
    കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ഇരിക്കൂർ ബി ആർ സി യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അധ്യാപക ശാക്തീകരണ പരിപാടിക്ക്  ഇരിക്കൂർ ഉപജില്ലയിൽ തുടക്കമായി. രണ്ട് ഘട്ടങ്ങളിലായി  ഉപജില്ലയിലെ മുഴുവൻ അധ്യാപകർക്കും മൂന്നു ദിവസത്തെ ഓൺലൈൻ പരിശീലനം നൽകും.
    ഓൺലൈൻ പാഠവിനിമയം ഫലപ്രദമാക്കുന്നതിനുള്ള നൂതന രീതികൾ ഉൾക്കൊള്ളുന്നതാണ്പരിശീലനമൊഡ്യൂൾ.
    ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപർക്കും യു പി വിഭാഗത്തിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം അധ്യാപകർക്കു മായുള്ള ഒന്നാം ഘട്ടം പരിശീലനം എട്ട് ബാച്ചുകളിലായി സെപ്തംബർ 15, 16, 17 തീയ്യതികളിൽ പൂർത്തിയായി. യു പി അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഉറുദു, അറബിക് അധ്യാപകർക്കുള്ള പരിശീലനം സെപ്തംബർ 22, 23, 24 തീയ്യതികളിൽ നടക്കും.
    പരിപാടിയുടെ ഉപജില്ലാ തല ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ് നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ദിനേശൻ അധ്യക്ഷനായി. ഡയറ്റ് സീനിയർ ലക്ചറർ എസ് കെ ജയദേവൻ പദ്ധതി വിശദീകരിച്ചു. ഇരിക്കൂർ ബിപിസി ടി വി ഒ സുനിൽകുമാർ, കൈറ്റ് മാസ്റ്റർ ട്രെയിനർ സുരേന്ദ്രൻ അടുത്തില, റിസോഴ്സ് അധ്യാപകരായ എൻ മായ, സി എം ഉഷ, ഗീത പുളുക്കൂൽ  എന്നിവർ സംബന്ധിച്ചു.
    വിവിധ വിഷയങ്ങളിൽ ജില്ലാതലത്തിൽ പരിശീലനം ലഭിച്ച 39 റിസോഴ്സ് അധ്യാപകരും ക്ലസ്റ്റർ റിസോഴ്സ് സെൻറർ കോർഡിനേറ്റർമാരുമാണ്  ഉപജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
    ഉപജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ വിഷയതല പരിശീലനങ്ങൾക്ക് തുടക്കം കുറിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728